തൊടുപുഴയിൽ ജോലി വാഗ്ദാനം ചെയ്ത് 17 കാരിയെ പീഡിപ്പിച്ച സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ

0
66

ഇടുക്കി : തൊടുപുഴയിൽ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ സ്വദേശി വിനീഷ് വിജയനാണ് അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

റിട്ടയർ കൃഷിഫാം ജീവനക്കാരൻ കുമാരമംഗലം സ്വദേശി മുഹമ്മദ്, തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവർ അനന്ദു അനിൽ,പെൺകുട്ടിയുടെ അടുത്ത ബന്ധു എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളെ കൂടി ഇന്ന് പിടികൂടുന്നത്. പെൺകുട്ടിയുടെ അമ്മയുൾപ്പെടെ അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഈ മാസം 10നായിരുന്നു സംഭവം. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം അമ്മയുടെ ഒത്താശ്ശയോടെ നിരവധി തവണ ഇയാൾ പെൺകുട്ടിയെ മറ്റുള്ളവർക്ക് കാഴ്ചവയ്‌ക്കുകയും ചെയ്തിരുന്നു. ഒന്നരവർഷത്തിനിടെ 15 പേരാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.