ഇടവേളകൾക്ക് ശേഷം കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണ വില

0
67

ദീർഘ നാളുകൾക്കു ശേഷം കുത്തനെ ഉയർന്ന് സ്വർണ വില. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വിപണിവില 38,1840 രൂപയായി. ഒരു ഗ്രാമിന് 4855 രൂപയും.

ആഭ്യന്തര വിപണിയിലെ മാറ്റങ്ങൾ ആണ് സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 70 രൂപയാണ്.

ആഴ്ചയിൽ ഇതുവരെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1040 രൂപയാണ് കുറഞ്ഞത്.