Saturday
10 January 2026
26.8 C
Kerala
HomeKeralaകോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

പാലക്കാട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത്.

ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്.

എന്നാല്‍ കാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയില്‍ കാണാം. തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റിയത്. ക്രൂരമായ വേദനയുളവാക്കുന്ന വിഡിയോയില്‍ സമൂഹമാധ്യങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

RELATED ARTICLES

Most Popular

Recent Comments