KSEB:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും; കെഎസ്ഇബി ചെയര്‍മാന്‍

0
99

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍. പീക്ക് സമയങ്ങളില്‍ 9 % വൈദ്യുതി കൂടുതല്‍ വേണ്ടി വരുന്നു. റഷ്യ ഉക്രൈന്‍ യുദ്ധം മൂലം കല്‍ക്കരി ഇറക്കുമതി കുറഞ്ഞു. ഈ അവസ്ഥ മുന്‍കൂട്ടി കണ്ടുകൊണ്ട് വേണ്ട നടപടികള്‍ എടുത്തിരുന്നെങ്കിലും യുദ്ധം ഉണ്ടാകുമെന്ന് കരുതിയില്ല. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ കല്‍ക്കരി ക്ഷാമം തുടരുമെന്ന് എന്‍ ടി പി സി അധികൃതര്‍ സൂചന നല്‍കിയിരുന്നുവെന്നും ഒക്ടോബര്‍ വരെ മുന്‍കരുതല്‍ എടുക്കണമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് മറികടക്കാന്‍ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാ വാട്ട് അധിക വൈദ്യുതി വാങ്ങും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യതി നിയന്ത്രണങ്ങളില്‍ കുറവ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാര്‍ഹിക ഉപയോക്താക്കള്‍ 6 മുതല്‍ 7 മണിവരെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്നും ഇന്നും സംസ്ഥാനത്ത് നിയന്ത്രണം ഭാഗികമായി ഉണ്ടാകുമെന്നും ലോഡ് ഷെഡ്ഡിങ് അല്ല ഇപ്പോള്‍ ലോഡ് കണ്‍ട്രോളിങ് ആണ് നടക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഒരു ദിവസം ഒരു കോടിയോളം രൂപ ഇപ്പോള്‍ അധിക ചെലവ് ഉണ്ടാകുന്നുണ്ട്. മെയ് മൂന്നിന് 400 മെഗാ വാട്ട് വൈദ്യുതി കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനം വൈദ്യുതി വില്‍ക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു.