നടിയെ ആക്രമിച്ച കേസിൽ വിവരങ്ങൾ ചോരരുത്; കർശന നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച് മേധാവി

0
59

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ ചോരരുതെന്ന് അന്വേഷണ സംഘത്തിന് കർശന നിർദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി. ഇന്നലെ ചേർന്ന യോഗത്തിലാണ് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇത്തരമൊരു നിർദ്ദേശം നൽകിയത്.

ക്രൈംബ്രാഞ്ചിന്റെ കൈവശം ഇരിക്കുന്ന പ്രധാനപ്പെട്ട കേസുകളാണ് നടിയെ ആക്രമിച്ച കേസും, ദിലീപിനെതിരായ വധഗൂഢാലോചന കേസും. ഈ കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം യോഗം വിളിച്ച് ചേർത്തത്.

ദിലീപിന്റെ കയ്യിൽ കോടതിരേഖ എത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഹസ്യ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് വിചാരണ കോടതിയുടെ വാദം. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി.