നിയന്ത്രണം വിട്ട കാര്‍ മീന്‍കടയിലേക്ക് പാഞ്ഞുകയറി; അസം സ്വദേശിയായ തൊഴിലാളി മരിച്ചു

0
69

കോട്ടയം: ചിങ്ങവനം ഗോമതിക്കവലയില്‍ നിയന്ത്രണം വിട്ട കാര്‍ മീന്‍കടയിലേയ്ക്ക് ഇടിച്ചുകയറി ജീവനക്കാരനായ അസം സ്വദേശി മരിച്ചു. ഗോമതിക്കവലയിലെ ഗോപുവിന്റെ ഉടമസ്ഥതയിലുള്ള ചേരില്‍ ഫിഷ്മാര്‍ട്ടിലെ ജീവനക്കാരനായ അസം സ്വദേശി അനില്‍ ഹേമന്ദാണ് (40) മരിച്ചത്.

കടയിലുണ്ടായിരുന്ന ജീവനക്കാരായ ശശിധരന്‍, ലാലു എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയ്ക്കുമുന്നില്‍ പാര്‍ക്കുചെയ്തിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാര്‍ ഇടിച്ചുതകര്‍ത്തു.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാര്‍ ചിങ്ങവനത്തെ മീന്‍കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.