Wednesday
17 December 2025
26.8 C
Kerala
HomeIndia5ജി സ്‌പെക്‌ട്രം ലേലം ജൂണ്‍ ആദ്യവാരം

5ജി സ്‌പെക്‌ട്രം ലേലം ജൂണ്‍ ആദ്യവാരം

ന്യൂഡല്‍ഹി: 5ജി സ്‌പെക്‌ട്രം ലേലം ജൂണ്‍ ആദ്യവാരം ഉണ്ടാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.

സ്പെക്‌ട്രം വിലനിര്‍ണ്ണയത്തെക്കുറിച്ചുള്ള വ്യവസായ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 5ജി സ്‌പെക്‌ട്രം ലേലം സംബന്ധിച്ച ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായ്) നിര്‍ദേശങ്ങള്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്‍ (ഡിസിസി) ഇന്ന് പരിഗണിച്ചേക്കും.

ഒരു ലക്ഷത്തിലധികം മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രത്തിന് 7.5 ലക്ഷം കോടി രൂപയുടെ മെഗാ ലേല പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ ശുപാര്‍ശ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ വിലയിരുത്തുന്നതോടെ ലേല നടപടികളില്‍ പുരോഗതിയുണ്ടാകും എന്ന് മന്ത്രി വ്യക്തമാക്കി. ഒന്നിലധികം ബാന്‍ഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന 1 ലക്ഷം മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രം ലേലം ചെയ്യാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

രാജ്യത്ത് 5ജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രായ് ടെലികോം കമ്ബനികള്‍, അസോസിയേഷനുകള്‍ എന്നിവരില്‍നിന്ന് നേരിട്ടു പ്രതികരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്തിമ ശുപാര്‍ശയാണ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ പരിഗണിക്കുക. നേരത്തെ സ്‌പെക്‌ട്രം ലേലത്തിന്റെ അടിസ്ഥാനവില ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ചര്‍ച്ച നടന്നിരുന്നു. 2022 അവസാനത്തോടെ രാജ്യത്ത് 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിമാര്‍ച്ച്‌ കാലയളവില്‍ ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിരുന്നതെങ്കിലും ട്രായിയുടെ നടപടിക്രമങ്ങള്‍ നീളുകയായിരുന്നു

RELATED ARTICLES

Most Popular

Recent Comments