പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം : ബന്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ

0
56

തൊടുപുഴ: പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഒന്നര വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ. റിട്ട. കൃഷി ഫാം ജീവനക്കാരൻ കുമാരമംഗലം പെരുമ്പള്ളിച്ചിറ പുതിയിടത്തുകുന്നേല്‍ മുഹമ്മദ് (മമ്മൂഞ്ഞ് – 68), തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവര്‍ കുമാരമംഗലം പൊന്നാംകേരില്‍ അനന്ദു അനില്‍ (24), പെണ്‍കുട്ടിയുടെ അടുത്ത ബന്ധു എന്നിവരാണ് പൊലീസ് പിടിയിലായത്.

മുഹമ്മദും അനന്ദുവും കുമാരമംഗലത്തും തൊടുപുഴയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെത്തി അടുപ്പം സ്ഥാപിച്ചാണ് ബന്ധു പീഡിപ്പിച്ചത്. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരും ഇടനിലക്കാരനും മാതാവും ഉള്‍പ്പെടെ സംഭവത്തില്‍ ആകെ 11 പേര്‍ അറസ്റ്റിലായി.

വയറുവേദനയെ തുടര്‍ന്ന്, പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയായതും പീഡനമേറ്റതും ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്ത് വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.