ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യോഗി സർക്കാർ

0
98

യുപിയിലെ ( UP ) ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യോഗി സർക്കാർ ( yogi government). ക്ഷേത്രങ്ങളിലും പള്ളികളിലുമുള്ള 20,879 ഉച്ചഭാഷിണികളാണ് യുപി പോലീസ് അഴിച്ചുമാറ്റിയത്.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിസി പങ്കെടുത്ത ഇഫ്താർ വിരുന്ന് വിവാദമാക്കാൻ എബിവിപിയും ശ്രമം തുടരുകയാണ്. യുപിയിലെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് സർക്കാർ നേരത്തെ നിരോധിച്ചിരുന്നു.
ഇത് നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഇന്ന് ക്ഷേത്രങ്ങളിലും പള്ളികളിലുമുള്ള 20,879 ഉച്ചഭാഷിണികൾ പൊലീസ് എത്തി അഴിച്ചുമാറ്റിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉച്ചഭാഷിണികൾ നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ബനാറസ് ഹിന്ദു സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ വിരുന്ന് വിവാദമാക്കാൻ എബിവിപിയും ശ്രമം നടത്തുന്നുണ്ട്. വിമൻസ് കോളേജിൽ അധ്യാപകരും വിദ്യാർത്ഥികളും സംഘടിപ്പിച്ച വിരുന്നിൽ സർവകലാശാലാ വിസി സുധീർ കുമാർ ജെയിനും പങ്കെടുത്തതാണ് ഹിന്ദുത്വ വിദ്യാർത്ഥിസംഘടനകളെ ചൊടിപ്പിച്ചത്.
പ്രകടനവുമായി വിസിയുടെ വസതിക്ക് മുന്നിലെത്തിയ എബിവിപി പ്രവർത്തകർ വിസിയുടെ കോലവും കത്തിച്ചു. ഇഫ്താർ നടത്തണമെങ്കിൽ അത് ഇവിടെ വേണ്ടെന്നും അലിഗഡിൽ പോയി നടത്താനും എബിവിപി അനുകൂലികളായ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാൽ, സർവകലാശാലയല്ല ഇഫ്താർ നടത്തിയതെന്നും വിസിമാർ ആദ്യമായല്ല ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കുന്നതെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കി.