Sunday
11 January 2026
26.8 C
Kerala
HomeArticlesവിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്‌ആപ്പ്

വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്‌ആപ്പ്

ദില്ലി: വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്‌ആപ്പ്. കൂടുതല്‍ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.

മെര്‍ച്ചന്റ്സ് പേമെന്റിനും സമാനമായ ഇന്‍സെന്റീവുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം.

മെയ് അവസാന വാരത്തോടെ വാട്സ്‌ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകള്‍ക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്സ്‌ആപ്പ് വഴി വാട്സ്‌ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്ബത്തിക ഇടപാടുകള്‍ക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അയക്കുന്ന പണം എത്രയായാലും ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു രൂപയാണ് കൈമാറുന്നതെങ്കിലും ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക ചെറുതായിരിക്കുമെങ്കിലും ഇത് കൂടുതല്‍ പേരെ വാട്സ്‌ആപ്പ് പേമെന്റിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ബില്ലുകള്‍, ടോള്‍ തുടങ്ങിയവയ്ക്കും ഇന്‍സെന്റീവുണ്ടാകും. ഈ വിപണിയില്‍ ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങി എതിരാളികളുടെ നീണ്ട നിര തന്നെയുണ്ട്. അതിനാല്‍ തന്നെ ഭീമന്‍ കമ്ബനിയായ വാട്സ്‌ആപ്പിന്റെ കടന്നുവരവ് യുപിഐ ഇടപാടുകളെ എങ്ങിനെ സ്വാധീനിക്കുമെന്ന് വരും നാളുകളില്‍ അറിയാനാവും.

RELATED ARTICLES

Most Popular

Recent Comments