Wednesday
17 December 2025
31.8 C
Kerala
HomeKeralaമൂന്നാറിൽ വിനോദ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ

മൂന്നാറിൽ വിനോദ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരിയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീജേഷ് സോമൻ [30] നാണ് മരിച്ചത്. ഏപ്രിൽ 14നാണ് യുവാവ് സന്ദർശനത്തിനായി മൂന്നാറിലെത്തിയത്. 14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകളിൽ സദർശിച്ച യുവാവ് ഇന്നലെ വൈകുന്നേരം 11 മണിക്ക് കോട്ടേജ് ജീവനക്കാരൻ അരവിന്ദിനെ നേരിൽ കണ്ട് സംസാരിച്ചിരുന്നു.

രാവിലെ മുറി തുറന്ന നിലയിലായിരുന്നു. മുറി കാലി ചെയ്ത് യുവാവ് പോയിരിക്കാമെന്നാണ് കോട്ടേജ് ജീവനക്കാരൻ കരുതിയത്. എന്നാൽ മൂന്നാം നിലയിലെ വാട്ടർ ടാങ്കിൻ്റ സമീപത്ത് ശ്രീജേഷ് സോമനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശൂർ കരിപ്പയൂർ കുന്നുംകുളം സ്വദേശിയാണ് ശ്രീജേഷ് സോമൻ.

RELATED ARTICLES

Most Popular

Recent Comments