തൃശ്ശൂരിൽ മൂന്ന് കുട്ടികൾ കായലിൽ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ

0
89

തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂ‌ർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി, മൂന്ന് പേ‌‌ർ ചളിയിൽപ്പെട്ടു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ ഓടി വീട്ടിലേക്ക് പോയി, പേടിച്ചുപോയ ഇവർ വിവരം ആരോടും പറ‌ഞ്ഞില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരുമനയൂ‌ർ സ്വദേശികളായ സൂര്യ, മുഹസിൻ, വരുൺ എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കും പതിനാറ് വയസ് മാത്രമാണ് പ്രായം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരാണ്.