വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
57

കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ സിന്ധുവാണ് ആത്മഹത്യ ചെയ്തത്.

ഓടാനാവട്ടം പ്രാക്കുളം കോളനിയിലെ സുനിൽ – അനിത ദമ്പതികളുടെ മകളാണ്. സുനിത വിറക് ശേഖരിക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.