സ്‌പേസ് എക്‌സ് മിഷൻ വിജയം; നാസയുടെ നാല് ശാസ്ത്രജ്ഞർ ബഹിരാകാശ എത്തി

0
72

ന്യൂയോർക്: നാസയുടെ നാല് ശാസ്ത്രജ്ഞരെ ബഹിരാകാശനിലയത്തിൽ എത്തിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉപഗ്രഹ ദൗത്യം വിജയം. ഡ്രാഗൺ ഫ്രീഡം എന്ന പേടകത്തിലേറ്റി ഫാൽക്കൺ 9 റോക്കറ്റാണ് യാത്രികരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. നാസയുടെ കെന്നഡി ഉപഗ്രഹ വിക്ഷേപണ നിലയത്തിൽ നിന്നായിരുന്നു ദൗത്യം പുറപ്പെട്ടത്.

ആദ്യ ആഫ്രോ-അമേരിക്കൻ വംശജയായ ജെസീക്ക വാറ്റ്കിൻസും റോബർട്ട് ഹൈൻസും ജെൽലിൻഡ്‌ഗ്രേന്നും സാമന്ത ക്രിസ്‌റ്റോഫൊറെറ്റിയുമാണ് ബഹിരാകാശ നിലയത്തിൽ സുരക്ഷിതായി എത്തിച്ചേർന്നത്. ദീർഘകാല ബഹിരാകാശ ദൗത്യത്തിനാണ് നാലുപേരും പുറപ്പെട്ടിരിക്കുന്നത്. ആറുമാസ ത്തേക്കാൾ സമയം ബഹിരാകാശത്ത് കഴിയേണ്ടിവരുന്ന തരത്തിലാണ് നാലുപേരും പരിശീലനം പൂർത്തിയാക്കിയത്.

നിലവിൽ ആറുമാസം തുടരാനാണ് നിർദ്ദേശം. രണ്ടു വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സ് ബഹിരാകാശത്ത് ഇതുവരെ ഏഴ് സംഘങ്ങളെ എത്തിച്ചുകഴിഞ്ഞു. നാസയ്‌ക്ക് വേണ്ടി അഞ്ച് ദൗത്യം പൂർത്തിയാക്കിയ സ്‌പേസ് എക്‌സ് രണ്ടു സ്വകാര്യ യാത്രകളും വിജയകരമായി പൂർത്തിയാക്കി.