വിജയ് ബാബുവിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

0
68

കൊച്ചി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്. വിജയ് ബാബു വിദേശത്താണെന്ന വിവരത്തെ തുടർന്നാണ് പോലീസ് നീക്കം. ദുബായിൽ നിന്നും വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. കടവന്ത്രയിലെ ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്‌ളാറ്റിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ നിർണ്ണായക തെളിവുകൾ ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച കോടതി ഹർജി പരിഗണിക്കുമെന്നാണ് വിവരം. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു കൊണ്ടാണ് വിജയ് ബാബു കോടതിയെ സമീപിക്കുന്നത്. നടിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും അത് തെളിയിക്കാനാവശ്യമായ തെളിവുകൾ പക്കലുണ്ടെന്നും വിജയ് ബാബു നേരത്തെ അറിയിച്ചിരുന്നു.

കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ തേവര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് കഴിഞ്ഞ ദിവസമാണ് യുവതി രംഗത്തെത്തിയത്. സിനിമയിലെ തന്റെ രക്ഷകനും സുഹൃത്തും കാമുകനുമായി നടിച്ചായിരുന്നു പീഡനമെന്നാണ് യുവതി പരാതിയിൽ പറഞ്ഞത്.