മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട: എംഡിഎംഎ ക്രിസ്റ്റലുമായി രണ്ട് പേർ അറസ്റ്റിൽ

0
80

മലപ്പുറം: മലപ്പുറം വേങ്ങരയിൽ വൻ ലഹരിമരുന്നു വേട്ട. ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തിയ 780 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി.

വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്. ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

രാജ്യാന്തര വിപണിയിൽ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട ക്രിസ്റ്റൽ എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്