ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം

0
90

Poകണ്ണൂര്‍ :ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം.സ്റ്റാന്‍്റിലെ ഇന്ത്യന്‍ ബെയ്ക്കറിക്കാണ് ആദ്യം തീ പിടിച്ചത്.

ബെയ്ക്കറി പൂര്‍ണമായും കത്തിനശിച്ചു. ബെയ്ക്കറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലോത്ത് ബാനര്‍ പ്രിന്‍്റിംഗ് സ്ഥാപനവും പൂര്‍ണ്ണമായും നശിച്ചു.

കണ്ണൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചക്കരക്കല്‍ പോലീസും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം നടത്തിവരുകയാണ്.സമീപത്തെ വിവിധ ഷോപ്പുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം