സെല്‍ഫ് റിപ്പയറിങ് പദ്ധതിയുമായി ആപ്പിള്‍: ഇനി വീട്ടിലിരുന്ന് നിങ്ങള്‍ക്കും ഐഫോണ്‍ റിപ്പയര്‍ ചെയ്യാം

0
76

സെല്‍ഫ് സര്‍വീസ് റിപ്പയറിങ് പദ്ധതിയുമായി ആപ്പിള്‍ രംഗത്ത്. നിലവില്‍ എ ഫോണുകള്‍ക്ക് നല്‍കിയ ഈ സേവനം അമേരിക്കയില്‍ മാത്രമാണ് ലഭ്യമാകുക.

പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ആപ്പിള്‍ സെല്‍ഫ് റിപ്പയര്‍ സ്റ്റോര്‍ വഴി മാനുവലകളും പാര്‍ട്‌സ് ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടു കൂടി യൂറോപ്പിലും സെല്‍ഫ് റിപ്പയറിങ് ടെക്‌നോളജി വ്യാപിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

ഐഫോണ്‍ 12, ഐഫോണ്‍ 13 ലൈനപ്പുകള്‍, ഐഫോണ്‍ എസ്‌ഐ എന്നിവയുടെ സ്‌ക്രീന്‍, ബാറ്ററി, ക്യാമറ എന്നിവ നന്നാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന്, പുതുതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ ആപ്പിള്‍ സ്റ്റോര്‍ ഇരുന്നൂറിലധികം പാട്ടും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കുപെര്‍ട്ടിനോ തലസ്ഥാനമായുള്ള ടെക് ഭീമന്‍മാരാണ് ആപ്പിള്‍.