സ്വർണാഭരണങ്ങൾക്ക് ഇനി ഹാൾമാർക്കിങ് നിർബന്ധം, ഉത്തരവ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ

0
67

തിരുവനന്തപുരം: സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറങ്ങി. 20,23,24 ക്യാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ പുരാവസ്തുക്കളുടെയും ഹാൾമാർക്കിങ് ജൂൺ ഒന്നു മുതൽ നിർബന്ധിതമാകും.

കേരളത്തിൽ ഇതിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും നിർബന്ധിത ഹാൾമാർക്കിങ് ഉത്തരവിന്റെ പരിധിയിൽ വരും. ഹാൾമാർക്കിങ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ ഇത്തവണ 32 ജില്ലകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

വാങ്ങുന്ന ആഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കണമെന്നും ബി.ഐ.എസ് കെയർ ആപ്പ് ഉപയോഗിച്ച് എച്ച്.യു.ഐ.ഡിയുടെ ആധികാരികത പരിശോധിക്കാവുന്നതാണ് എന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് വ്യക്തമാക്കി.