Thursday
18 December 2025
24.8 C
Kerala
HomeKerala'ഗോവിന്ദച്ചാമിയും വിജയ് ബാബുവും സമന്മാർ' ;അഡ്വ. വീണ എസ് നായർ

‘ഗോവിന്ദച്ചാമിയും വിജയ് ബാബുവും സമന്മാർ’ ;അഡ്വ. വീണ എസ് നായർ

നി‍ർമ്മാതാവും നടനുമായ വിജയ് ബാബുവിന് (Vijay Babu)എതിരെയുള്ള ബലാത്സംഗ കേസ് മലയാള സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ വീണ്ടും വിജയ് ബാബുവിനെതിരെ വിമര്ഡശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഡ്വ. വീണ എസ് നായർ(Adv Veena S Nair).
പീഡിപ്പിച്ചതിന് ശേഷം സൗമ്യയെ വകവരുത്തി എന്ന് ജനപക്ഷം വിശ്വസിക്കുന്ന ഗോവിന്ദച്ചാമിയും ഇപ്പോൾ ഈ സഹോദരിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന വിജയ് ബാബുവും സമന്മാരാണെന്ന് വീണ എസ് നായർ പറയുന്നു. കഴിഞ്ഞ ദിവസവും വീണ വിജയ് ബാബുവിനെതിരെ രം​ഗത്തെത്തിയിരുന്നു.
വീണ എസ് നായരുടെ വാക്കുകൾ

വിജയ് ബാബുവിന് എന്തിന് ഒരു glorification ?
ആരാണ് ഈ വിജയ് ബാബു ??
കുറച്ചു സിനിമയെടുത്ത് മുക്കാൽ ചക്രത്തിന്റെ പുത്തൻ പണം കയ്യിൽ വന്നാൽ അയാൾക്ക് സ്ത്രീയെ ചൂഷണം ചെയ്യാമോ?വരുതിയിലാക്കാമോ?വിരട്ടാമോ? ഇവിടുത്തെ നീതിന്യായ സംവിധാനത്തെ ചൊൽപ്പടിക്ക് നിർത്തി അംഗരക്ഷകർ ആകുന്ന സംരക്ഷകരാക്കാമോ? സമ്പത്ത് സ്ത്രീകളെ ദുരുപയോഗം ചെയ്യാനുള്ള ലൈസൻസ് ആണോ? പണവും അധികാരകേന്ദ്ര സ്വാധീനവും അഹങ്കാരവും തലയ്ക്കു പിടിക്കുമ്പോൾ ഏതൊരു തെമ്മാടിയും ചെയ്യുന്ന നീച പ്രവർത്തിയാണ് വിജയ് ബാബുവും ചെയ്തത്.

ചൂഷണവിധേയയായ  സഹോദരി പോലീസിന് ഒരു പരാതി നൽകുന്നു..ആ പരാതിയിൽ ഉടനടി നടപടി എടുക്കാതെ വച്ച് താമസിപ്പിക്കുന്നു. പൊലീസ് സംവിധാനം  വിജയ് ബാബു വിനു തന്റെ സ്വാധീനശക്തി ഉപയോഗിക്കാനുള്ള അവസരം നൽകുന്നു. സുരക്ഷിതമായിമറ്റൊരു ദേശത്തേക്കു  കടക്കാൻ സാഹചര്യമൊരുക്കുന്നു. ആ പിന്തുണയുടെ സ്രോതസ്സിൽ അഭിരമിച്ച് ലൈവ് വീഡിയോ ചെയ്ത് ഇരയേയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും അപമാനിച്ചുകൊണ്ടും, അവഹേളിച്ചുകൊണ്ടും,നിയമത്തെ നോക്കുകുത്തിയാക്കി ,നിയമ സംവിധാനങ്ങളെ നോക്കി കൊഞ്ഞനംകുത്തുന്നു. ചാനൽ മുറികളിലേക്കും സൈബർ ഇടങ്ങളിലേക്കും അനുചരവൃന്ദത്തെ  ഇറക്കിവിട്ടു  ആ സഹോദരിയെ വീണ്ടും വീണ്ടും അപമാനിക്കുന്നു .പീഡിപ്പിച്ചതിന് ശേഷം സൗമ്യയെ വകവരുത്തി എന്ന് ജനപക്ഷം വിശ്വസിക്കുന്ന ഗോവിന്ദച്ചാമിയും ഇപ്പോൾ ഈ സഹോദരിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന വിജയ് ബാബുവും സമന്മാരാണ്!

കഴിഞ്ഞ ദിവസത്തെ വീണയുടെ പോസ്റ്റ്
ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നൽകുന്നു. ആ നടൻ “ഇര താനാണ്” എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്. നടി നൽകിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.
എന്നാൽ പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കിൽ അത് പൊതു സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും.

RELATED ARTICLES

Most Popular

Recent Comments