Sunday
11 January 2026
26.8 C
Kerala
HomeIndiaകനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ( delhi yellow alert declared )
ഈ വർഷം ഡൽഹിയിൽ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ചൂട് സാധാരണ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നതാണ്. തുടർച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് ഉയർന്ന താപനില. ചൂട് കാരണം ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നതും കുറഞ്ഞു.
ചൂട് കനത്തതോടെ നഗരത്തിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മെയ് രണ്ടിന് ശേഷം ചൂടിന് ആശ്വാസമായി നേരിയ തോതിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഡൽഹിക്ക് പുറമെ, പഞ്ചാബ്, ഹരിയാന, ഓഡീഷ ചണ്ഡിഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്.
വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു.

RELATED ARTICLES

Most Popular

Recent Comments