ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത് വിഷയമാക്കി അമൂലിന്റെ പരസ്യം വൈറലാകുന്നു

0
73

മുംബൈ: അമൂൽ കമ്പനിയുടെ സാമൂഹ്യ വിഷയങ്ങളിലൂന്നിയുള്ള പരസ്യങ്ങൾ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയതും ട്രെൻഡായി മാറുന്നു. ഇലോൺ മസ്‌ക് ട്വിറ്റർ കുരുവിക്ക് വെണ്ണ കൊടുക്കുന്ന ചിത്രത്തോട് കൂടിയാണ് അമൂൽ പരസ്യം നൽകിയത്. ‘ യേ ചീസ് ബഡീ ഹേ മസ്‌ക് മസ്‌ക് ‘ എന്ന പരസ്യവാചകവുമായിട്ടാണ് ഇലോൺ മസ്‌കിനേയും ട്വിറ്ററിനേയും അമൂൽ സന്ദർഭോചിതമായി കൂട്ടിയിണക്കി അവതരിപ്പിച്ചത്.

പാൽഉൽപ്പന്നങ്ങളിൽ അതികായന്മാരായ അമൂലിന്റെ എല്ലാ പരസ്യങ്ങളും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുടെ ഹൃദയഭാഗത്ത് അതാത് ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ജനങ്ങളെ ഏറെ ആകർഷിക്കുന്നത്. തികച്ചും സാമൂഹപ്രസക്തമായതും ജനങ്ങൾ ഏറെ ശ്രദ്ധിക്കുന്നതുമായ സംഭവങ്ങൾ അമൂലിന്റെ പരസ്യങ്ങളായി മാറുന്നു എന്നതാണ് ഏറെ രസകരം. രസിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമായ പഞ്ച് ഡയലോഗുകളാണ് പരസ്യവാചകങ്ങളായി വരുന്നതെന്നതാണ് ഏറെ പ്രത്യേകത.

ഹിന്ദി സിനിമാ ഗാനങ്ങളിലെ എന്നും ഹിറ്റായ തൂ ചീസ് ബഡീ ഹേ മസ്ത് മസ്ത് എന്ന ഗാനത്തിന്റെ വരികളിൽ ചെറിയ മാറ്റം വരുത്തി ‘ യേ ചീസ് ബഡീ ഹേ മസ്‌ക് മസ്‌ക് ‘ എന്ന പരസ്യവാചകവുമായിട്ടാണ് ഇലോൺ മസ്‌കിന്റെ ട്വിറ്റർ സ്വന്തമാക്കലിനെ ആഘോഷമാ ക്കിയത്. ട്വിറ്ററെന്ന എന്ന സമൂഹമാദ്ധ്യമത്തെ 44 ദശലക്ഷം അമേരിക്കൻ ഡോളറിനാണ് സ്‌പേസ് എക്‌സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് സ്വന്തമാക്കിയത്.