നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടന്‍ രവീന്ദ്രന്‍ ഉപവാസ സമരത്തിന്.
ഫ്രണ്ട്‍സ് ഓഫ് പി ടി ആന്‍ഡ് നേച്ചറിന്റെ നേതൃത്വത്തിലാണ് നാളെ ഉപവാസം. അതിജീവിതയ്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപവാസ സമയം. രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രതിഷേധ പരിപാടി അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും (Actress assault case).
അഞ്ച് വര്‍ഷത്തിന് ശേഷം ഇറങ്ങിയ പ്രതിഷേധ സമരമായിട്ടല്ല ഇതിനെ കാണേണ്ടത് എന്ന് രവീന്ദ്രന്‍ പറഞ്ഞു. അതിജീവിതയ്‍ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പി ടി തോമസായിരുന്നു. ഇതേ ഗാന്ധി പ്രതിമയ്‍ക്ക് മുന്നില്‍ നിന്ന് സമരം ചെയ്‍തയാളാണ്. ഈ വിഷയം ജന ശ്രദ്ധയില്‍ പെടുത്തിയതും അതിന്റെ ഗൗരവം അധികാരികള്‍ക്കുണ്ടാക്കികൊടുത്തതും പി ടി തോമസാണ്. അഞ്ച് വര്‍ഷം നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ രണ്ടാം ഭാഗമെന്ന് മാത്രം സമരത്തെ കണ്ടാല്‍ മതി. ഇപ്പോള്‍ വരുന്ന, നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്. അതിജീവിതയ്‍ക്ക് നീതി ലഭിക്കുമോ എന്നുള്ളതാണ് നമ്മള്‍ നോക്കുന്നത്. ആ നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ച ആരെല്ലാം, എല്ലാവരും ശിക്ഷിക്കപ്പെടേണ്ടവരാണ്. ശരിക്കും പറഞ്ഞാല്‍ ഉപ്പു തിന്നവര്‍ വെള്ളംകുടിക്കേണ്ടവരാണ്. ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള, ഒരു നീതി അതിജീവിതയ്‍ക്ക് കിട്ടേണ്ടതാണ് എന്നും രവീന്ദ്രന്‍ മാധ്യമങ്ങളോ പറഞ്ഞു.