ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച്‌ 11 വയസുകാരന് ദാരുണാന്ത്യം

0
70

മാവേലിക്കര: ടിപ്പര്‍ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച്‌ പരിക്കേറ്റ 11 വയസുകാരന്‍ മരിച്ചു. കൃഷ്ണപുരം തോപ്പില്‍ വടക്കതില്‍ നാസറിന്റെയും സുമയ്യയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്.

പുന്നമൂട് ളാഹ ജങ്ഷനില്‍ ആണ് അപകടം. സ്കൂട്ടറില്‍ സുമയ്യയുടെ മാന്നാറിലെ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്.

സ്കൂട്ടറിന് പിന്നിലായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. ടിപ്പര്‍ സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ടിപ്പറിനടിയില്‍പ്പെട്ട കുട്ടിക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന്, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴം പുലര്‍ച്ചെ മരിക്കുകയായിരുന്നു. നാസര്‍ സൗദിയിലാണ്. സഹോദരന്‍: മുഹമ്മദ് അല്‍ത്താഫ്.