തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: 50 കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികൾ അറസ്റ്റിൽ

0
94

തിരുവനന്തപുരം ; തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 50 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ബീമാപള്ളി സ്വദേശികളായ ഫഗത്, സഹീർ എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞത്ത് കാറിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സംഭവം.

സിറ്റി നാർകോട്ടിക് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. ഇന്നലെയും തലസ്ഥാനത്ത് കഞ്ചാവ് വേട്ട നടന്നിരുന്നു. വാഹന പരിശോധനയ്‌ക്കിടെ രണ്ടു പേരെ കഞ്ചാവുമായി പോലീസ് പിടികൂടി.

കടയ്‌ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21) ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് പിടിയിലായത്. മോട്ടോർ സൈക്കിളിൽ കടത്തിയ രണ്ടു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.