ഗൂഗിള്‍ പ്ലേയില്‍ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷന്‍ വരുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം

0
162

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറായ ഗൂഗിള്‍ പ്ലേയില്‍ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷന്‍ വരുന്നു. ആപ്ലിക്കേഷനുകളുടെ ഡാറ്റാ ശേഖരണ രീതികള്‍ സംബന്ധിച്ചും അവ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ ഇവിടെ വ്യക്തമാക്കണം.
നാളെ മുതല്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ഈ വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ജൂലായ് 20 വരെ ഡെവലപ്പര്‍മാര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.
വിശദമായ വിവരങ്ങളില്ലാതെ എതെല്ലാം വിവരങ്ങളാണ് ആപ്പുകള്‍ ശേഖരിക്കുന്നത് മാത്രം കാണിച്ചാല്‍ മതിയാവില്ല. ഉപഭോക്താക്കള്‍ അവരുടെ ഡാറ്റ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നുണ്ടോ എന്നുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ഡാറ്റാ സേഫ്റ്റി സെക്ഷനില്‍ ഉണ്ടാകുന്ന വിവരങ്ങള്‍ ഇവയൊക്കെയാണ്
ഡെവലപ്പര്‍ ഡാറ്റ ശേഖരിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ എന്ത് ആവശ്യത്തിന്.
ഡവലപ്പര്‍ ഡാറ്റ തേഡ് പാര്‍ട്ടികളുമായി പങ്കുവെക്കുന്നുണ്ടോ.
കൈമാറ്റം ചെയ്യുന്ന ഡാറ്റയുടെ എന്‍ക്രിപ്ഷന്‍ പോലുള്ള സുരക്ഷാ മുന്‍കരുതലിനുള്ള നടപടികള്‍ എന്തെല്ലാം, ഡാറ്റ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഉപഭോക്താവിന് സാധിക്കുമോ
പ്ലേ സ്റ്റോറില്‍ കുട്ടികളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് ഗൂഗിള്‍ പ്ലേയുടെ ഫാമിലി പോളിസി പിന്തുടരാന്‍ ആപ്പ് പ്രതിജ്ഞാബദ്ധമാണോ
ആഗോള സുരക്ഷാ മാനദണ്ഡത്തിന് വിരുദ്ധമായി ഡെവലപ്പര്‍ അവരുടെ സുരക്ഷാ രീതികള്‍ സാധൂകരിച്ചിട്ടുണ്ടോ.
ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി വിവിധ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു. ക്യാമറ, ലോക്കേഷന്‍ പോലുള്ള പെര്‍മിഷനുകള്‍ ചോദിക്കുമ്പോള്‍ അത് ഒരുതവണ ഉപയോഗിക്കാനും, ആപ്പ് ഉപയോഗിക്കുമ്പോള്‍ മാത്രം ഉപയോഗിക്കാനും, എല്ലായിപ്പോഴും ഉപയോഗിക്കാനുമുള്ള അനുമതികള്‍ നല്‍കാനുള്ള ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പ്രൈവസി ഡാഷ്‌ബോര്‍ഡില്‍ നിന്നും ആപ്പുകള്‍ എ്‌തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് കാണാനാവും.