ഉത്തര്‍പ്രദേശില്‍ പശുവിനെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
59

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിനെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയായ മജീദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 23-നായിരുന്നു കേസിനാസ്പദമായ സംഭവം.
മജീദിന്റെ അയല്‍ക്കാരനാണ് ഇയാള്‍ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ഇതോടെ അയല്‍ക്കാരന്‍ പശുവിന്റെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിലുള്ളത് മജീദാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടാനായി നാട്ടുകാര്‍ പ്രത്യേകസംഘം രൂപവത്കരിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് സരോജിനി നഗറില്‍നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.