എല്‍ ഐ സി വിൽപ്പനയ്ക്ക്; ആദ്യ ഓഹരി വില 902 മുതല്‍ 949 രൂപ വരെ

0
62

എൽഐസി ഓഫ് ഇന്ത്യ വിൽപ്പനയ്ക്ക് വെച്ച് കേന്ദ്രം. ആദ്യ ഓഹരിവില 902 മുതല്‍ 949 രൂപ വരെ.
വാങ്ങാൻ തയ്യാറാകുന്ന ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവില്‍ ഓഹരി ലഭിക്കും. എല്‍ഐസിയിലെ തന്നെ ജീവനക്കാര്‍ക്ക് 45 രൂപയായിരിക്കും ഇളവ്.
മേയ് മാസം നാലു മുതലാണ് ഓഹരിവില്‍പന. മേയ് നാലിന് ആരംഭിച്ച് മേയ് ഒന്‍പതിന് ക്ലോസ് ചെയ്യും. ഇനിഷ്യല്‍ പബ്‌ളിക്ക് ഓഫറിംഗ് 21,000 കോടി രൂപയുടേതാണ്. റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു.
എല്‍ഐസിയില്‍ കേന്ദ്രത്തിനുള്ള 5 ശതമാനം ഓഹരി വില്‍ക്കാനായിരുന്നു തീരുമാനം. ഇത് ഇപ്പോൾ 3.5 ശതമാനമായാണു കുറച്ചത്. അവസാന സാമ്പത്തികവര്‍ഷം അവസാനം ഐപിഒ നടത്താനാണു തീരുമാനിച്ചതെങ്കിലും റഷ്യ- ഉക്രൈൻ സംഘർഷ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.