Sunday
11 January 2026
28.8 C
Kerala
HomeWorld30 വര്‍ഷത്തിലേറെയായി സമോസ ഉണ്ടാക്കുന്നത് ടൊയ്‌ലറ്റില്‍; സൗദിയിലെ ഹോട്ടല്‍ പൂട്ടിച്ച് അധികൃതര്‍

30 വര്‍ഷത്തിലേറെയായി സമോസ ഉണ്ടാക്കുന്നത് ടൊയ്‌ലറ്റില്‍; സൗദിയിലെ ഹോട്ടല്‍ പൂട്ടിച്ച് അധികൃതര്‍

30 വര്‍ഷത്തിലേറെയായി സമോസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ പാകം ചെയ്യാനായി റെഡിയാക്കിയിരുന്നത് ടോയ്‌ലെറ്റില്‍ വച്ചായിരുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സൗദി അറേബ്യയിലെ ഒരു ഹോട്ടല്‍ അടച്ചുപൂട്ടി. ജിദ്ദയിലെ പ്രശസ്തമായ ഒരു ഹോട്ടലാണ് സൗദി അധികൃതര്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അടച്ച് പൂട്ടിയത്. ജിദ്ദ മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി.

ഹോട്ടലില്‍ ഭക്ഷണം തയാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുന്‍സിപ്പാലിറ്റി അധൃകൃതര്‍ നടത്തിയ റെയിഡിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. ലഘുകടികള്‍ ഭൂരിഭാഗവും പാകം ചെയ്യുന്നത് ഹോട്ടലിലെ ടോയ്‌ലെറ്റില്‍ വച്ചാണെന്നും ഉച്ച ഭക്ഷണത്തിന്റെ ചില കറികളും ചില സമയത്ത് ഇവിടെ വച്ച് തന്നെ പാകം ചെയ്യാറുണ്ടെന്നും പരിശോധനയില്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി.

കാലാവധി കഴിഞ്ഞ പാല്‍ക്കട്ടിയും തൈരും മാംസവും ഹോട്ടല്‍ ഉപയോഗിക്കുന്നുണ്ടെന്നും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. നിയമം നിര്‍ദേശിക്കുന്ന യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടായി ഹോട്ടലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് അടക്കമുള്ളവ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments