Wednesday
17 December 2025
25.8 C
Kerala
HomeIndiaCovid: കൊവിഡ് വ്യാപനം; ജാഗ്രത കൈവിടരുതെന്ന്: നരേന്ദ്രമോദി

Covid: കൊവിഡ് വ്യാപനം; ജാഗ്രത കൈവിടരുതെന്ന്: നരേന്ദ്രമോദി

രാജ്യത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നു.. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം, വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളിലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രി മാരുടെ യോഗം ചേരുന്നത്. മൂന്നാം തരംഗത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ യോഗം ചേരുന്നത്.
വിവിധ സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധര്‍, ജില്ലാ മജിസ്‌ട്രേറ്റ് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം, വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസ് വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. രാജ്യത്തെ ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുമെന്നും, വെന്റിലേറ്റര്‍ ഓക്‌സിജന്‍ പ്ലാന്റ്‌റുകള്‍ ഉള്‍പ്പടെ വര്‍ധിപ്പിച്ചു കൊണ്ട് സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രധാന മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. 3ആം തരംഗം അവസാനിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാറുമായി യോഗം ചേരുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് 2927 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 16000തിലേറെയാണ്.

RELATED ARTICLES

Most Popular

Recent Comments