Wednesday
17 December 2025
26.8 C
Kerala
HomeEntertainmentഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂൻസര്‍മാരില്‍ ആദ്യ പത്തില്‍ ആലിയ ഭട്ടും

ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂൻസര്‍മാരില്‍ ആദ്യ പത്തില്‍ ആലിയ ഭട്ടും

ലോകമെമ്പാടും ഉള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂൻസര്‍മാരില്‍ ആലിയ ഭട്ട് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ഇൻഫ്ലൂൻസര്‍ മാര്‍ക്കറ്റിംഗ് ഹബ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആലിയ ഭട്ട് ആറാം സ്ഥാനത്താണ് ഇടംപിടിച്ചത്. ആലിയ ഭട്ടിന് ഇൻസ്റ്റാഗ്രാമില്‍ 64 മില്യണ്‍ ഫോളോവേഴ്‍സ് ആണ് ഉള്ളഥ്. 3.57 ശതമാനമാണ് എൻഗേജ്‍മെന്റ് റേറ്റ്.’സ്പൈഡര്‍മാൻ’ താരം സെൻഡേയയാണ് ഒന്നാം സ്ഥാനത്ത്’. ടോം ഹോളണ്ട് ആണ് രണ്ടാം സ്ഥാനത്ത്.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും അടുത്തിടെയാണ് വിവാഹിതരായത്. രണ്‍ബിര്‍ കപൂറിന് ഒപ്പമുള്ള ചിത്രം ‘ബ്രഹ്‍മാസ്‍ത്ര’യാണ് ഇനി ആലിയ ഭട്ടിന്റേതായി റിലീസ് ചെയ്യാനുള്ളതും. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആലിയ ഭട്ടിന് പ്രതീക്ഷകളുള്ള ചിത്രമാണ് ബ്രഹ്‍മാസ്‍ത്ര ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അയൻ മുഖര്‍ജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്‍മാസ്‍ത്ര’.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുക. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രഹ്‍മാസ്‍ത്ര’.നാഗാര്‍ജുനയും ‘ബ്രഹ്‍മാസ്‍ത്ര’യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

RELATED ARTICLES

Most Popular

Recent Comments