യുവ സംഗീത സംവിധായകൻ വിഷ്ണു ശ്യാം വിവാഹിതനായി

0
86

യുവ സംഗീത സംവിധായകൻ വിഷ്ണു ശ്യാം വിവാഹിതനായി. എറണാകുളം സ്വദേശിനി ആലിസ് ജോജോ ആണ് വധു. കണ്ണൂർ കൈരളി ഹെറിട്ടേജ് റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മതപരമായ ചടങ്ങുകളുമില്ലാതെ വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം. വധു ആലിസ് ഫ്‌ളോറിഡയിൽ പൈലറ്റാണ്.
പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ പ്രിയ ശിഷ്യനായ് വിഷ്ണു നോൺസെൻസ് എന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിട്ടുണ്ട്.
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ സിനിമയുടെ മോഷൻ പോസ്റ്റർ മ്യൂസിക്, ദൃശ്യം രണ്ടിന്റെ ട്രെയിലർ മ്യൂസിക് എന്നിവ ഒരുക്കിയിട്ടുണ്ട്. ‘കൂമൻ’ സിനിമയുടെ പാട്ടുകളും പശ്ചാത്തലസംഗീതവും വിഷ്ണു തന്നെയാണ് ഒരുക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാൻ സിനിമയുടെ ട്രെയ്‌ലർ മ്യൂസിക് ഒരുക്കിയതും വിഷ്ണു ആണ്. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന റാം എന്ന സിനിമയുടെ സംഗീത സംവിധാനവും വിഷ്ണുവാണ്.