ജപ്പാനിലെ ട്രാഫിക് സിഗ്നലില്‍ അംബാനിയെ കണ്ടപ്പോള്‍; ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്

0
97

അഭിനയം പോലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരന് പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. സിനിമകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം പലപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതും യാത്രകള്‍ക്കായിത്തന്നെ. ഇപ്പോഴിതാ ഒരു പഴയ ജപ്പാന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരു പ്രമുഖനൊപ്പമുള്ള ചിത്രവും ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. മറ്റാരുമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമൊത്തുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ജപ്പാലിനെ ക്യോട്ടോയിലുള്ള ഒരു ട്രാഫിക് സിഗ്നലില്‍ വച്ചാണ് അദ്ദേഹത്തെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതെന്ന് ഇന്ദ്രജിത്ത് പറയുന്നു. 2017ലെ ഒരു ശൈത്യകാല അവധിദിനമായിരുന്നു അത്. ഞാന്‍ വളരെവേഗം ഇഷ്ടത്തിലായിപ്പോയ രാജ്യമായ ജപ്പാനില്‍. അവിടുത്തെ ആളുകള്‍, സംസ്കാരം, സൌന്ദര്യം, അച്ചടക്കം… പരിചയപ്പെടാന്‍ ഒരുപാടുണ്ട്. പഠിക്കാനും സ്വീകരിക്കാനും.

ചെറികള്‍ പൂവിടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ആ രാജ്യം സന്ദര്‍ശിക്കുക എന്നത് ഇപ്പോഴും എന്‍റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ട്. ദൈവാനുഗ്രഹത്താല്‍ അത് വൈകാതെ നടക്കും. ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്‍നലില്‍ വച്ച് അവിചാരിതമായി ആരെയാണോ ഞാന്‍ കണ്ടുമുട്ടിയതെന്നറിയാന്‍ അവസാന ചിത്രം കാണുക, ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഇന്ദ്രജിത്ത് കുറിച്ചു. https://www.instagram.com/p/CcnM87bJLND/