Wednesday
17 December 2025
26.8 C
Kerala
HomeEntertainmentആ പൂച്ചയെ നൽകിയതാര്? സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനവുമായി നിർമ്മാതാവ്

ആ പൂച്ചയെ നൽകിയതാര്? സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനവുമായി നിർമ്മാതാവ്

സിബി മലയിലിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്ലഹേമി’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു പ്രഖ്യാപനം. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്ന് സിയാദ് കോക്കർ പറഞ്ഞു.

എങ്കിലും മഞ്ജുവിനോടൊപ്പം ഒരു സിനിമയേ ചെയ്യാൻ കഴിഞ്ഞുള്ളൂ. സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1998ലാണ് സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങിയത്. രഞ്ജിതിന്റെ തിരക്കഥയിൽ സിബി മലയിലാണ് സമ്മർ ഇൻ ബത്ലഹേം സംവിധാനം ചെയ്തത്. ജയറാം, സുരേഷ് ഗോപി, മഞ്ജുവാര്യർ, കലാഭവൻ മണി, ജനാർദനൻ, മോഹൻലാൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

എന്നാൽ സമ്മർ ഇൻ ബത്ലഹേം കണ്ടവർ ഇന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ജയറാമിന് പൂച്ചയെ അയച്ച ആ രഹസ്യ കാമുകിയാരാണ്? എന്നത്. രണ്ടാം ഭാഗത്തിൽ ഇക്കാര്യം വെളിപ്പെടുത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ സൂപ്പർഹിറ്റായിരുന്നു. ഗിരീഷ് പുത്തേഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം പകർന്നത്. സൂപ്പർ ഹിറ്റായ ചിത്രത്തിന് ഇന്നും കാഴ്‌ച്ചക്കാരേറെയാണ്.

RELATED ARTICLES

Most Popular

Recent Comments