വിപണി കീഴടക്കാൻ റെഡ്മി 10 എ ഫോണുകൾ: സവിശേഷതകളറിയാം

0
78

ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍ നാളെ ആദ്യ സെയിലിനു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇതിന്റെ ആദ്യ സെയില്‍ നടക്കുന്നത്. ആമസോണിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളില്‍ എടുത്തു പറയേണ്ടത് വില തന്നെയാണ്.

ബഡ്ജറ്റ് റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍. ഈ ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം. 6.53 ഇഞ്ചിന്റെ IPS LCD HD പ്ലസ് ഡിസ്പ്ലേയിലാണ് പുതിയ മോഡൽ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Helio G25 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ, Android 11 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.