ഹരിയാനയിൽ നിന്നും ഓൺലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്തു; യുവാക്കൾ അറസ്റ്റിൽ

0
87

ഹരിയാനയിലെ(hariyana) കച്ചവടക്കാരില്‍ നിന്നും ഓണ്‍ലൈനായി(online) കഞ്ചാവ്(ganja) ഓര്‍ഡര്‍ ചെയ്ത യുവാക്കൾ  കൊച്ചിയില്‍ അറസ്റ്റിൽ. ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുമ്പോള്‍ കഞ്ചാവ് മറ്റ് വസ്തുക്കളുമായി കലര്‍ത്തിയ പൊടി രൂപത്തിലായിരുന്നു ഉണ്ടായിരുന്നത്.
ലഹരി പദാര്‍ത്ഥം തിരിച്ചറിയാനുള്ള മെഷീന്‍ ഉപയോഗിച്ചായിണ് ഇവരുടെ കയ്യിലുള്ളത് കഞ്ചാവ് തന്നെയാണെന്ന് പൊലീസ് ഉറപ്പ് വരുത്തിയത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കഞ്ചാവിന് ഇവര്‍ പണമടച്ചതും ഓണ്‍ലൈനായി തന്നെയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്ലാസ്റ്റിക് കുപ്പിയില്‍ കൊറിയര്‍ വഴിയായിരുന്നു ഇവര്‍ക്ക് കഞ്ചാവെത്തിയത്. നാല് ഗ്രാം കഞ്ചാവിന് 899 രൂപയായിരുന്നു ഇവരില്‍ നിന്നും ഹരിയാനയിലുള്ള കച്ചവടക്കാര്‍ ഈടാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11 യുവാക്കളെ ഈ കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.