K Rail: കെ റെയിൽ വിരുദ്ധസമരം നടത്തുന്നത്‌ യുഡിഎഫും ബിജെപിയും

0
122

കെ റെയിൽ( k rail) വിരുദ്ധസമരം നടത്തുന്നത്‌ യുഡിഎഫും ബിജെപിയുമാണെന്ന്‌ സിപിഐ എം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ(kodiyeri balakrishnan). റെയിൽ കടന്ന്‌ പോകുന്ന ഭാഗങ്ങളിലെ സ്ഥലമുടമകൾ കെ റെയിൽ അനുകൂല നിലപാട്‌ എടുത്തിട്ടും രാഷ്‌ട്രീയ കാരണങ്ങളാലാണ്‌ യുഡിഎഫുകാരും ബിജെപിക്കാരും കല്ല്‌ പിഴുതുമാറ്റുന്നത്‌. അപ്പോൾ സ്വാഭാവികമായും പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു.
തല്ല്‌ ഒന്നിനും ഒരു പരിഹാരമല്ല, പക്ഷെ, തല്ല്‌കൊള്ളാനുള്ള സാഹചര്യം ഉണ്ടാക്കരുത്‌. ജനങ്ങളുടെ അംഗീകാരമില്ലാതെ കല്ല്‌ പിഴുത്‌ മാറ്റുമ്പോൾ പല സ്ഥലത്തും പ്രതികരണം ഉണ്ടാകുന്നുണ്ട്‌.
ഇതൊന്നും പാർട്ടി തീരുമാനമല്ല. കെ റെയിലിനെ അനുകൂലിക്കുന്നവർ സ്വയം രംഗത്ത്‌ വരികയാണ്‌. സ്ഥലമുടമകളുമായി ചർച്ച ചെയ്‌ത്‌ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചേ പദ്ധതി നടപ്പാക്കൂ.
മാർക്കറ്റ്‌ വിലയെക്കാൾ ഉയർന്ന വിലയാണ്‌ നൽകുക. പഞ്ചായത്ത്‌ പ്രദേശങ്ങളിൽ മാർക്കറ്റ്‌ വിലയെക്കാൾ നാലിരട്ടിയും നഗരപ്രദേശങ്ങളിൽ രണ്ടര ഇരട്ടിയും നൽകും.
അതിനും പുറമെ ജനപ്രതിനിധികൾ ഉൾപ്പട്ട കമ്മിറ്റി സ്ഥലമുടമകളുമായി അനുരഞ്‌ജന ചർച്ചയും നടത്തും. ആരെയും കണ്ണീര്‌ കുടിപ്പിച്ച്‌ പദ്ധതി നടപ്പാക്കില്ല. ജോസഫ് മാത്യു ആരാണ്‌.
സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഐ എം അല്ല കെ – റെയിൽ അധികൃതർ ആണെന്നും ചോദ്യത്തിന്‌ മറുപടിയായി കോടിയേരി വ്യക്തമാക്കി.