‘എൻ്റെ സിനിമകൾ ഞാൻ കാണാറില്ല’; കോടതിയിൽ പൊട്ടിച്ചിരി പടർത്തി ജോണി ഡെപ്പ്

0
59

മുൻഭാര്യ ആംബർ ഹേഡിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ കോടതിയിൽ തുറന്നു പറഞ്ഞ് ഹോളിവുഡ് നടൻ ജോണി ഡെപ്പ്. ഹേഡിനെതിരെയുള്ള മാനനഷ്ടക്കേസില്‍ വിചാരണക്കിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കോടതിയിൽ ജോണി ഡെപ്പ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുവെന്നും ഇത് പൊട്ടിച്ചിരിക്ക് ഇടയാക്കിയെന്നുമാണ് റിപ്പോർട്ട്.

ഗാർഹിക പീഡനത്തിന്റെ ഇരയാണ് താനെന്ന് ഡെപ്പ് കോടതിയിൽ പറഞ്ഞു. ഭാര്യ ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്ക കുപ്പി കൊണ്ട് കൈയിലെ എല്ല് പൊട്ടി. വിരലിലെ ചോരകൊണ്ട് ഭാര്യയുടെ ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതിയിട്ടുണ്ടെന്നും ജോണി ഡെപ്പ് പറയുന്നു. താങ്കള്‍ എപ്പോഴെങ്കിലും വിസ്‌കി കഴിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ‘തൻ്റെ സന്തോഷം അവൾ’ എന്നായിരുന്നു ഡെപ്പിന്റെ മറുപടി. അഭിനയിച്ച സിനിമകളുടെ പേര് പറയാൻ പറഞ്ഞപ്പോൾ ആലീസ് ഇൻ വണ്ടർലാൻഡ് ഒഴികെ വേറൊന്നും പറയാൻ താരത്തിനായില്ല.

ജാക് സ്പാരോയായി അഭിനയിച്ച സിനിമകളൊന്നും ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ആ സിനിമകൾ വളരെ നന്നായി ചെയ്തിട്ടുണ്ടെന്നും ഡെപ്പ് അവകാശപ്പെട്ടു. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഡെപ്പ് കോടതിയില്‍ പറഞ്ഞത്. 2018 ൽ ‘ദ വാഷിങ്ടൻ പോസ്റ്റിൽ’, താനൊരു ഗാർഹിക പീഡനം നേരിടുന്ന പ്രമുഖ വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകർന്നതായാണ് ഡെപ്പ് പറയുന്നത്.