സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

0
89

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ആണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,760 രൂപയായി.

മൂന്നുദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇടിവ് നേരിട്ടത്. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ശനിയാഴ്ച മുതല്‍ വ്യാപാരം നടന്നത്.

ഏപ്രില്‍ 18, 19 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 39,880 (ഗ്രാമിന് 4,985 രൂപ) രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.