Wednesday
17 December 2025
31.8 C
Kerala
HomeIndiaAIIMS : എയിംസിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്റ്റാഫ്

AIIMS : എയിംസിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്റ്റാഫ്

എയിംസിൽ ( AIIMS ) അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്റ്റാഫ്.നഴ്‌സസ്‌ യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം.ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
നഴ്‌സസ്‌ യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് ദില്ലി എയിംസിൽ അനിശ്ചിതകാല സമരം നഴ്‌സിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രഖ്യാപിച്ചത്.ഹരീഷ് കജ്‌ളയെ ശരിയായ കാരണങ്ങളില്ലാതെ സസ്പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ശക്തമാകുന്നത്.
ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്‌സസ്‌ അസോസിയേഷൻ അറിയിച്ചു.ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഒരു കൂട്ടം നഴ്‌സുമാർ പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ പ്രതിഷേധിച്ചിരുന്നു. നിരവധി പേര്‍ പ്രതിഷേധിച്ച സംഭവത്തിൽ ഹരീഷ് കജ്‌ളക്ക് നേരെ മാത്രമായിരുന്നു നടപടി.
ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നും യൂണിയൻ സെക്രട്ടറി വ്യക്തമാക്കി.
നേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് അസോസിയേഷൻ തീരുമാനം.

RELATED ARTICLES

Most Popular

Recent Comments