ഇരുപതു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി കേരള നോളജ് ഇക്കണോമി മിഷന്‍; പദ്ധതിയുടെ സര്‍വേ മേയ് എട്ടിന് ആരംഭിക്കും.

0
126

തിരുവനന്തപുരം : സംസ്ഥാനത്തെ  20 ലക്ഷം വരുന്ന തൊഴിൽ അന്വേഷികൾക്ക് തൊഴിലുമായി സർക്കാർ വീട്ടിലെത്തും . 2026നുള്ളിൽ തൊഴിൽ ലഭ്യമാക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ പദ്ധതിക്കുള്ള സർവേ മെയ് എട്ടുമുതൽ 15 വരെ നടക്കും.

തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിനിന്റെ ഭാഗമാണ് സർവേ നടക്കുന്നത്. വാർഡ്തല സർവേയ്ക്ക് മാർഗരേഖ പുറത്തിറക്കി.  വീടുകളിലെത്തി 18 മുതൽ 59 വരെ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരം ശേഖരിച്ച് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ ചേർക്കും. തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിനാണ് ഡിജിറ്റൽ വർക്ക് ഫോഴ്സ് സിസ്റ്റം.

സർവേയ്ക്കായി പഞ്ചായത്ത്, വാർഡ്, ഡിവിഷൻ തല സംഘാടക സമിതി 30നകം രൂപീകരിക്കും. സർവേയ്ക്കായി സിഡിഎസിൽ ഒന്ന് വീതം സംസ്ഥാനത്താകെ 1070 കമ്യൂണിറ്റി അംബാസഡർമാരെ നിയമിക്കും. അംബാസഡർമാരെ കുടുംബശ്രീ എം പാനൽ ചെയ്യണം. നിലവിലെ വളന്റിയർമാരെ അംബാസഡർമാരാക്കാം. ഇൻഫർമേഷൻ കേരള മിഷൻ ടെക്നിക്കൽ അസിസ്റ്റന്റുമാർ സാങ്കേതിക സഹായവും മൊബൈൽ ആപ് ഉപയോഗിക്കാനും പപരിശീലനം നൽകും.