ആടി തകർക്കാൻ മോൺസ്റ്റർ ഗാനം എത്തി; കെജിഎഫ് 2 പ്രൊമോഷണൽ സോങ്ങിന് ഒരു മണിക്കൂറിൽ ഒരു മില്യൺ കാഴ്ചക്കാർ

0
66

തിയേറ്ററുകളെ ഇളക്കി മറിച്ച കെജിഎഫ് ചാപ്റ്റർ 2വിലെ മോൺസ്റ്റർ ഗാനമെത്തി. ഗാനം പുറത്തിറങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ ഒരു മില്യൺ കാഴ്ചക്കാരിലേക്ക് എത്തുകയാണ് ‘മോൺസ്റ്റർ സോങ്‌’. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളും കയ്യടി നേടിയ സീനുകളും കോർത്തിണക്കിയാണ് ഗാനത്തിന്റെ വീഡിയോ ചെയ്തിരിക്കുന്നത്.

കെജിഎഫ് ഇറങ്ങിയ എല്ലാ ഭാഷകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റ ഗാനമായാണ് മോൺസ്റ്റർ ഗാനം ഇറങ്ങിയിരിക്കുന്നത്. വൈകാതെമോൺസ്റ്റർ ഗാനം ഇന്ത്യയിൽ തരംഗമാകും എന്നാണ് പ്രേക്ഷകർ നൽകുന്ന പ്രതികരണം. അഥിതി സാഗർ ആണ് മോൺസ്റ്റർ സോങ്ങിന്റെ വരികൾ എഴുതിയിരിക്കുന്നത്. കന്നഡ സിനിമ മേഖലയ്ക്ക് തന്നെ എക്കാലത്തും അഭിമാന നേട്ടമുണ്ടാക്കിയ ചിത്രമാണ് ‘കെജിഎഫ്’.

കെജിഎഫ് രണ്ടാം വരവിന് ആഗോളതലത്തിൽ ജനം നൽകിയ വരവേൽപ്പ് മറ്റൊരു ചിത്രത്തിനും കിട്ടാത്ത തരത്തിലായിരുന്നു. കഴിഞ്ഞ ദിവസം കെജിഎഫിന്റെ വിജയത്തിൽ നന്ദി അറിയിച്ചുകൊണ്ട് ആരാധകരുടെ റോക്കിങ് സ്റ്റാർ യാഷ് എത്തിയിരുന്നു. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ലെന്ന് പറയുന്ന വീഡിയോയില്‍ ഒരു ആണ്‍കുട്ടിയുടെ കഥയും യഷ് പറയുന്നുണ്ട്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയാണ് യഷ് പങ്കുവെക്കുന്നത്.