മലയാള സിനിമ മാര്‍ക്കറ്റില്‍ ചരിത്രം കുറിച്ച്‌ കെജിഎഫ് ചാപ്റ്റര്‍ 2

0
81

കൊച്ചി : മലയാള സിനിമ മാര്‍ക്കറ്റില്‍ ചരിത്രം കുറിച്ച്‌ കെജിഎഫ് ചാപ്റ്റര്‍ 2. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി സ്വന്തമാക്കുന്ന സിനിമ എന്ന റിക്കോര്‍ഡാണ് പ്രശാന്ത് നീല്‍ ഒരുക്കിയ യാഷ് ചിത്രം നേടിയെടുത്തിരിക്കുന്നത്.

2019ല്‍ ഇറങ്ങിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ റിക്കോര്‍ഡ് തകര്‍ത്താണ് കെജിഎഫ് 2 കേരളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി സ്വന്തമാക്കുന്ന സിനിമയെന്ന് റിക്കോര്‍ഡ് നേടിയെടുക്കുന്നത്.

50 കോടിക്ക് പുറമെ ഏറ്റവും വേഗത്തില്‍ 20, 30, 40 കോടികള്‍ സ്വന്തമാക്കി റിക്കോര്‍ഡും കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് തന്നെയായിരുന്നു. ലൂസിഫറിന് മുമ്ബ് ബാഹുബലി 2, അതിന് മുമ്ബ് 2016ല്‍ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ എന്നിങ്ങിനെയാണ് കേരളത്തില്‍ 50 കോടി വേഗത്തില്‍ സ്വന്തമാക്കിയ സിനിമകളുടെ പട്ടിക.

ഇന്ന് ഏപ്രില്‍ 25 വരെയുള്ള കണക്ക് പ്രകാരം ചിത്രം റിലീസ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്ബോള്‍ ബോക്സോഫിസില്‍ ആകെ സ്വന്തമാക്കിയിരിക്കുന്നത് 883.56 കോടി രൂപയാണ്. ആദ്യത്തെ ആഴ്ചയില്‍ നിന്ന് തന്നെ പാന്‍ ഇന്ത്യ ചിത്രം 720.31 കോടി കളക്ഷനുണ്ടായിരുന്നു. ചിത്രം റിലീസായി രണ്ടാമത്തെ വാരാന്ത്യം പിന്നിടുമ്ബോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി ആറാമത്തെ ചിത്രമെന്ന പദവിയിലേക്കെത്തി.

രജിനികാന്ത്-ഷങ്കര്‍ ചിത്രം 2.0യെയും അമീര്‍ ഖാന്റെ ബോളിവുഡ് ചിത്രം പികെയും പിന്തള്ളിയാണ് കെജിഎഫ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആറാമതെത്തിയിരിക്കുന്നത്. ഇനി കെജിഎഫിന്റെ മുന്നിലായി നില്‍ക്കുന്നത് അമീര്‍ ഖാന്റെ തന്നെ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, സല്‍മാന്‍ ഖാന്റെ ബജറംഗി ഭായിജാന്‍, രാജമൗലിയുടെ ചിത്രങ്ങളായ ആര്‍ആര്‍ആര്‍, ബാഹുബലി : ദി കണ്‍ക്ലൂഷന്‍, പട്ടികയില്‍ ഒന്നാമതുള്ള ദംഗല്‍ എന്നിങ്ങിനെയാണ് ലിസ്റ്റ്. 2,000ത്തില്‍ അധികം കോടിയാണ് ദംഗലിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍.