ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു

0
122

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന പേരിലാണ് പുതിയ അറസ്റ്റ്. മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ഇട്ട കേസില്‍ അല്‍പസമയം മുമ്പാണ് മേവാനിക്ക് ജാമ്യം ലഭിച്ചത്. അസം പോലീസ് തന്നെയാണ് ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത്. ബര്‍പ്പെട്ട പൊലീസ് സ്റ്റേഷനിലെ കേസിലാണ് പുതിയ അറസ്റ്റ്. നേരത്തെ കേസ് ഉണ്ടായിരുന്നത് കൊക്രജാര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. ഈ കേസില്‍ ജിഗ്‌നേഷ് മെവാനിക്ക് ജാമ്യം അനുവദിച്ചിരുന്നു. അസം സ്വദേശിയും ബിജെപി നേതാവുമായ അരുണ്‍ കുമാര്‍ ദേയുടെ പരാതിയിലായിരുന്നു ഗുജറാത്തിലെ പലന്‍പൂരില്‍ എത്തിയായിരുന്നു അസം പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ വ്യക്തിത്വത്തെ തകര്‍ക്കാനായുള്ള ആര്‍എസ്എസ്- ബിജെപി നീക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ജിഗ്‌നേഷ് മെവാനി ആരോപിച്ചു. ജിഗ്‌നേഷിന്റെ അറസ്റ്റില്‍ അസമില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.