ജോജു ജോര്‍ജിന്റെ ‘പീസ്’ റിലീസിന്

0
82

ജോജു ജോര്‍ജിന്റേതായി കുറേ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ് ‘പീസ്’ എന്ന ചിത്രം. നവാഗതനായ സന്‍ഫീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു. ഇപ്പോഴിതാ ജോജു ജോര്‍ജ് ചിത്രം വൈകാതെ റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

‘പീസ്’ എന്ന ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞു. യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ ചിത്രം റിലീസ് ചെയ്യും. രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്‍ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ ‘പീസ്‌’ ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്‌. ‘കാർലോസ്’ എന്ന ഓൺലൈൻ ഡെലിവറി പാര്‍ട്‍ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്.