വാമനപുരം ആറ്റില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0
62

തിരുവനന്തപുരം: വാമനപുരം ആറ്റില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുസ്ലിം അസോസിയേഷന്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന കിഴക്കേക്കോട്ട സ്വദേശി ശബരി (21) ആണ് മരിച്ചത്. കോളേജില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികളാണ് ആറ്റില്‍ കുളിക്കാനിറങ്ങിയത്. വെഞ്ഞാറമൂട് മേലാറ്റുമൂഴി ഭാഗത്താണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇവിടെ നീന്തി കുളിക്കവേ ശബരി അടിയോഴുക്കില്‍പ്പെട്ടു കാണാതാകുകയായിരുന്നു.
പ്രദേശവാസികള്‍ അറിയിച്ചതിനെതുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിലാണ് 30 അടിയോളം താഴ്ചയുള്ള മുളയുടെ ഇടയില്‍ കുടുങ്ങിയ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വാമനപുരം നദിയില്‍ നല്ല ഒഴുക്ക് ഉണ്ട്. ഉച്ചയ്ക്ക് 1:30 നാണ് അപകടം നടന്നത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിദ്യാര്‍ഥികള്‍ ഈ പരിസരത്ത് സ്ഥിരം കുളിക്കാന്‍ വരാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.