ഗുജറാത്തില്‍ വീണ്ടും വന്‍ ലഹരിവേട്ട

0
100

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും വന്‍ ലഹരിവേട്ട. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.

1439 കോടി രൂപ വില വരുന്ന 205.6 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്.

ഉത്തരാഖണ്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനായി വന്ന കണ്‍സൈന്‍മെന്റിലാണ് ലഹരി കണ്ടെത്തിയത്. കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന സൂചന. ഇറാനിലെ ബാണ്ഡര്‍ അബ്ബാസ് തുറമുഖത്ത് നിന്നാണ് ലഹരി എത്തിയത്. 17 കണ്ടൈനറുകളിലായി 10,318 ബാഗിലാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ചരക്ക് ഇറക്കുമതി ചെയ്തയാളെ സംബന്ധിച്ച്‌ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉത്തരാഖണ്ഡില്‍ ഇയാള്‍ക്ക് സ്ഥിരവിലാസമുണ്ടായിരുന്നില്ല. പിന്നീട് ഇയാളെ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളില്‍ ഡി.ആര്‍.ഐ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് പഞ്ചാബില്‍ നിന്നും മയക്കുമരുന്ന് ഇറക്കുമതി ചെയ്തെന്ന് സംശയിക്കുന്നയാളെ ഡി.ആര്‍.ഐ പിടികൂടിയത്.