എന്താണ് ടെലഗ്രാം ആപ്പ്* (അതിന്റെ സവിശേഷതകൾ എന്തെല്ലാമണ്)

0
71

 

⭕ഒരു ക്ലൗഡ് അധിഷ്ടിത ഇൻസ്റ്റന്റ് മെസേജിംഗ് (തത്സമയം സന്ദേശം അയക്കൽ) സേവനമാണ് ടെലഗ്രാം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്റോസ് ഫോൺ, ഉബുണ്ടു ടച്ച് എന്നീ മൊബൈൽ പ്ലാറ്റ്ഫോമിലും വിന്റോസ്, മാക് ഒഎസ്, ഗ്നു-ലിനക്സ് എന്നീ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമിലും ടെലഗ്രാം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, ഡോക്യുമെന്റുകൾ തുടങ്ങി ഏതു തരത്തിലുള്ള ഫയലുകൾ കൈമാറാനും ടെലഗ്രാം ഉപയോഗിക്കാം. ഐച്ഛികമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും ടെലഗ്രാം നൽകുന്നുണ്ട്

⭕റഷ്യൻ സോഫ്റ്റ് വെയർ വ്യവസായ സംഘാടകനായ പാവേൽ ഡുറോവ് ആണ് ടെലഗ്രാം നിർമിച്ചത്. ഉപഭോകൃത ഭാഗത്തിന്റെ സോഴ്സ്കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയാണ് നൽകിയിരിക്കുന്നത്. എന്നാൽ സെർവർ ഭാഗം സ്വതന്ത്രമല്ല. സ്വതന്ത്രമായി പ്രോഗ്രാമുകൾ വികസിപ്പിക്കുന്നവർക്ക് ടെലഗ്രാം എ.പി.ഐ‍ ലഭ്യമാക്കുന്നുണ്ട്. ഇവയുപയോഗിച്ച് നിർമിച്ച അനേകം ക്ലയന്റുകൾ നിലവിലുണ്ട്

🔘അക്കൗണ്ടിന്റെ പ്രത്യേകതകൾ

⭕ടെലെഗ്രാം അക്കൗണ്ടുകൾ ടെലോഫോൺ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു, എസ്.എം.എസ് , ഫോൺ കാൾ എന്നിവയിലൂടെയാണ് ഫോൺ നമ്പർ വേരിഫൈ ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഒരു ഡിവൈസിൽ രണ്ട് വ്യത്യസ്ത നമ്പറുകളിൽ രണ്ട് ടെലഗ്രാം അക്കൗണ്ടുകൾ സാധ്യമാണ്. കൂടാതെ ഉപഭോക്താവിന് തന്റെ ഫോൺ നമ്പർ വ്യക്തമാക്കാതെതന്നെ മെസ്സേജ് അയക്കാനുള്ള സൗകര്യം ഉണ്ട്. ടെലഗ്രാം അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും നിർവീര്യമാക്കാവുന്നതാണ്, കൂടാതെ ആറ് മാസത്തോളം ഉപയോഗിക്കാതെകിടക്കുന്ന ടെലഗ്രാം നമ്പറുകൾ തനിയെ ഡിലേറ്റ് ചെയ്യപ്പെടും. പക്ഷെ ആ കാലയളവ് നമുക്ക് ഒരു മാസത്തിൽ നിന്ന് 12 മാസം വരെ കാലയളവായി മാറ്റാവുന്നതാണ്. ഉപഭോക്താവിന് താൻ അവസാനമായി ഓൺലൈനിൽ വന്ന സമയം എന്ന ഭാഗത്തിലെ തിയ്യതിയേയും, സമയത്തേയും, മാറ്റാനുള്ള ഓപ്ഷൻ കൂടി ടെലെഗ്രാമിലുണ്ട്. ഫോൺ നമ്പറിനുള്ള ഒത്തന്റിക്കേഷന് സാധാരാണയായി എസ്.എം.എസാണ് ഉപയോഗിക്കുന്നത്. സൈനപ്പ് ചെയ്യുമ്പോൾ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കാനാവുന്ന ഒരു കോ‍ഡായ ഒ.ടി.പി സൈനപ്പ് ചെയ്യാനുദ്ദേശിക്കുന്ന ഫോൺ നമ്പറിലേക്ക് വരുന്നതിലൂടെയാണ് ഒത്തന്റിക്കേഷൻ സാധ്യമാകുന്നത്.

🔘ക്ലൗഡ്-അടിസ്ഥാനത്തിലെ മെസ്സേജുകൾ

⭕ടെലഗ്രാമിന്റെ ഡിഫാൾട്ടയിട്ടുള്ള മേസ്സേജിംഗ് സംവിധാനം ക്ലൗഡ് അടിസ്ഥാനത്തിലാണ്. ഉപഭോക്താക്കൾക്ക് ഓഡിയോ, വീഡിയോ, ചിത്രങ്ങൾ എന്നിവയെല്ലാം മറ്റൊരുപഭോക്താവിന് അയക്കാം (1.5 ജി.ബി വരെ) കൂടാതെ മറ്റൊരാൾക്ക് വ്യക്തിപരമായോ, അല്ലെങ്കിൽ 10,000 അംഗങ്ങൾ വരെ ചേർക്കാനാകുന്ന ഒരു ഗ്രൂപ്പിലോ അയക്കാവുന്നതാണ്.. മെസ്സേജുകൾ അയച്ചതിനുശേഷം എപ്പോൾ വേണമെങ്കിലും അവയെ എഡിറ്റ് ചെയ്യാനോ, ഡിലേറ്റ് ചെയ്യാനോ കഴിയും. ഇത് ഉപഭോക്താവിന് അയച്ച മെസ്സേജിലെ തെറ്റുകൾ തിരുത്താനുള്ള അവസരവും സ്വകാര്യതയും നൽകുന്നു. മെസ്സേജുകൾ അയക്കുന്ന ടെലഗ്രാമിന്റെ എൽ.എൽ.പി സെർവർ എം.ടി.പി പ്രോട്ടോക്കോൾ കൊണ്ട് എൻക്രിപ്റ്റഡായ ഒന്നാണ്. ടെലഗ്രാം പ്രൈവസി പോളിസി അനുസരിച്ച് അയക്കപ്പെടുന്ന എല്ലാ മെസ്സേജുകളും, ഉയർന്ന തലത്തിൽ എൻക്രിപ്റ്റെ‍ഡ് ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രാദേശിക എഞ്ചിനീയർമാർക്കും, മറ്റു നുഴഞ്ഞുകയറ്റക്കാർക്കും എളുപ്പത്തിൽ ഡാറ്റകൾ ലഭിക്കുന്നില്ല.

🔘എന്ത് കൊണ്ട് Telegram

🟢 Whatsapp ഗ്രൂപ്പുകളേക്കാൾ മികച്ച സൗകര്യങ്ങൾ ടെലഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ് ….

🟢ഫോൺ മാറുന്ന സാഹചര്യമുണ്ടായാൽ ടെലഗ്രാം ആപ്പിലെ ഒരു വിവരങ്ങളും നിങ്ങൾക്ക് നഷ്ടപ്പെടുന്നില്ല

🟢നിങ്ങളുടെ അത്യാവശ്യ ഡാറ്റാകൾ ഫോൺ മെമ്മറി ഉപയോഗിക്കാതെ ടെലഗ്രാമിനുള്ളിൽ തന്നെ Save ചെയ്ത് സൂക്ഷിക്കാം … ഇത് ഒരിക്കലും നഷ്ടപ്പെടുന്നില്ല

🟢ഒരു ലക്ഷം വരെ അംഗങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താം…. .ഇത് ഗ്രൂപ്പ് മാനേജ് ചെയ്യാൻ വളരെ സൗകര്യപ്രദമാണ്…….തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്