ശ്രീനിവാസൻ വധക്കേസ് ; ഒരാൾ കൂടി പോലിസിൻ്റെ പിടിയിൽ

0
120

ശ്രീനിവാസൻ വധക്കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിലായതായ് സൂചന.ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പോലീസിന് സംശയമുണ്ട്.കൊലയാളി സംഘത്തിൽ 6 പേരാണുള്ളത്.
കൊലപാതകശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തിരുന്നു.

പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നും ,ശ്രീനിവാസൻ വധക്കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ പിടിയിലായ ബിലാൽ,റിസ്വാൻ,സഹദ്,റിയാസുദ്ദീൻ എന്നിവർ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാമുറിയിലെത്തിയിരുന്നു.

കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. അതേസമയം
സുബൈർ വധക്കേസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ഉടൻ അപേക്ഷ നൽകുമെന്നും ഐ ജി പറഞ്ഞു.