Saturday
10 January 2026
31.8 C
Kerala
HomeKeralaസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ ഇടിമിന്നലും കാറ്റിലും സാധ്യത ജനങ്ങൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ ഇടിമിന്നലും കാറ്റിലും സാധ്യത ജനങ്ങൾ ജാഗ്രത പാലിക്കണം

ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശ്രീലങ്കയ്ക്കു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിൽക്കുന്നതിനാൽ സംസ്ഥാനത്തെ പല ഭാഗങ്ങളും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ കഴിഞ്ഞ യെല്ലോ അലേർട്ട് ദിവസം പ്രഖ്യാപിച്ചിരുന്നു.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കേരള തീരത്ത് നിന്ന് ആരും കടലിൽ പോകരുത്. ഇടിമിന്നലിൽ നിന്ന് സുരക്ഷിതരായിരിക്കാനും കാറ്റിൽ മരങ്ങളും മറ്റും കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണ് അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്,ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കണം

RELATED ARTICLES

Most Popular

Recent Comments